31.2 C
Kunnamkulam
Sunday, November 1, 2026
Home Bureaus Erumapetty മരത്തംകോട് പള്ളി പെരുന്നാള്‍; ടീം 48 മിനി പെരുന്നാളും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി

മരത്തംകോട് പള്ളി പെരുന്നാള്‍; ടീം 48 മിനി പെരുന്നാളും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി

15

മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓര്‍മ പെരുന്നാളിനോടനുബന്ധിച്ച് ടീം 48 ന്റെ നേതൃത്വത്തില്‍ മിനി പെരുന്നാളും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി. രോഗികള്‍ക്കുള്ള ധനസഹായം, അര്‍ഹരായ മൂന്നു പേര്‍ക്ക് സ്വയംതൊഴിലിനായുള്ള തയ്യില്‍ മെഷീന്‍, തിരഞ്ഞെടുത്ത 450തില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും നല്‍കി. പള്ളി വികാരി ഫാ. കെ. ജോസഫ് ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍ഫ്‌ളുവന്‍സര്‍മാരായ മല്ലു കപ്പിള്‍സ് മുഖ്യാതിഥികളായി പങ്കെടുത്തു. പി കെ സുബൈര്‍, വാര്‍ഡ് മെമ്പര്‍ ശങ്കരനാരായണന്‍, പൊതു പ്രവര്‍ത്തകന്‍ ഷറഫു പന്നിത്തടം, ജീഷ്മ ജോണ്‍ കൊച്ചു തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!