അനശ്വര രക്തസാക്ഷി എ.ബി. ബിജേഷ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. പഴഞ്ഞി മേഖല കമ്മറ്റി നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. പഴഞ്ഞി ജയ ബേക്കറി പരിസരത്തുനിന്ന് പ്രകടനം ആരംഭിച് ബിജേഷിനെ വെട്ടിവീഴ്ത്തിയ പഴഞ്ഞി കേരള ബാങ്ക് പരിസരത്ത് സമാപിച്ചു.ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡണ്ട് മിന്റോ റെനി അദ്ധ്യക്ഷത വഹിച്ചു. സിപിഐ.എം.ജില്ലാ കമ്മറ്റി അംഗം എം.എന്‍ സത്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി എം.വി. നിധിന്‍, സിപിഐ.എം. ഏരിയ കമ്മറ്റി അംഗം എന്‍.കെ. ഹരിദാസന്‍,ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ എ മണികണ്ഠന്‍, ബ്ലോക്ക് ജോ: സെക്രട്ടറി യദു കൃഷ്ണ,മേഖല സെക്രട്ടറി സൂരജ്,യശ്വന്ത് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.



