30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Guruvayur 70 ചിരാതുകളുടെ പ്രകാശത്തില്‍ കേരളപ്പിറവി ആഘോഷിച്ച് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ

70 ചിരാതുകളുടെ പ്രകാശത്തില്‍ കേരളപ്പിറവി ആഘോഷിച്ച് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ

10

കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികത്തിന്റെ അഭിമാനവും ആവേശവും 70 ചിരാതുകളുടെ പ്രകാശത്തില്‍ ആഘോഷിച്ച് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ. മഞ്ജുളാലിന് മുന്നില്‍ കേരളത്തിന്റെ മാതൃക ഒരുക്കി അതിനു ചുറ്റുമായി 70 ചിരാതുകള്‍ തെളിയിച്ചായിരുന്നു വേറിട്ട ആഘോഷം. ക്ഷേത്രദര്‍ശനത്തിന് എത്തിയവര്‍ക്ക് മധുരവും നല്‍കി. കേരളത്തിന്റെ പൈതൃകവും ഐക്യവും വിളിച്ചോതിയ ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ് ശശി കേനാടത്ത് അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത് കേരളപ്പിറവി ദിന സന്ദേശം നല്‍കി. സെക്രട്ടറി അനില്‍ കല്ലാറ്റ്, ബാലന്‍ വാറണാട്ട്, നിര്‍മ്മല നായകത്ത്, ടി. ദാക്ഷായണിയമ്മ, ശ്രീധരന്‍ മാമ്പുഴ, മുരളി അകമ്പടി, രവി വട്ടരങ്ങത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!