32.3 C
Kunnamkulam
Sunday, November 1, 2026
Home Bureaus Guruvayur എരുമപ്പെട്ടിയില്‍ മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് കൈവശം വച്ച കേസിലെ പ്രതി അറസ്റ്റില്‍

എരുമപ്പെട്ടിയില്‍ മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് കൈവശം വച്ച കേസിലെ പ്രതി അറസ്റ്റില്‍

39

മുള്ളന്‍പന്നിയെ വേട്ടയാടി പിടികൂടി കൊന്ന് കൈവശം വച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി വനപാലകര്‍ അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് കണ്ണംക്കോട്ട് മഠത്തില്‍ഞാലില്‍ വീട്ടില്‍ വേണുഗോപാലാണ് അറസ്റ്റിലായത്. മരത്തംക്കോട് കിടങ്ങൂര്‍ റോഡ് ഭാഗത്ത് വെച്ചാണ് ഇയാള്‍ മുള്ളന്‍പന്നിയെ വേട്ടയാടി പിടികൂടി കൊന്നത്. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ജെ.ഗീവര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എസ്.ബാബു, പി.വി.നിതീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഗണേഷ് കുമാര്‍, വൈശാഖ്, മഹേഷ് കുമാര്‍, രഞ്ജിത്ത്, ഉദയകുമാര്‍, ശ്രീജിഷ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!