തൃശൂര്‍ ജില്ല സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 ആണ്‍ കുട്ടികളുടെയും പെണ്‍ പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍
ആതിഥേയരായ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കളായി. രണ്ടിനത്തിലും കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അകമല ഭാരതീയ വിദ്യാഭവന്‍ സ്‌കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളും ജേതാക്കളായി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവമാതാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ലിജോ പോള്‍, സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ സെക്രട്ടറി ഷമീം ബാവ, ദേവസ്വം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ.വി പ്രശാന്ത് എന്നിവര്‍ എന്നിവര്‍ ചേര്‍ന്ന സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ടി. രേഖ, പി.ടി.എ. പ്രസിഡന്റ് ജിനി സുകേഷ്, വി.കെ. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നായി 600 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.



