31.6 C
Kunnamkulam
Friday, October 30, 2026
Home Bureaus Guruvayur ജില്ലാ സഹോദയ ഖോ ഖോ മത്സരത്തിന് ഗുരുവായൂരില്‍ തുടക്കം

ജില്ലാ സഹോദയ ഖോ ഖോ മത്സരത്തിന് ഗുരുവായൂരില്‍ തുടക്കം

14

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സഹോദയ ഖോ ഖോ മത്സരത്തിന് ഗുരുവായൂരില്‍ തുടക്കമായി. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം നടക്കുന്നത്. ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നായി 600 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യദിനത്തില്‍ അണ്ടര്‍ 19 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരമാണ് നടക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് തൃശ്ശൂര്‍ സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.ടി.എ. പ്രസിഡണ്ട് ജിനി സുകേഷ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ.വി. പ്രശാന്ത്, പ്രിന്‍സിപ്പല്‍ ടി. രേഖ തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!