ഐക്യകേരളത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുന്നംകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ക്വിസ് മത്സരം സംഘടിപ്പിച്ചു.പ്രസ്ക്ലബ്ബ് ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്കുന്നംകുളം എംജെഡി സ്കൂളിലെ പി.എസ്.ആര്യനാഥ് ഒന്നാം സ്ഥാനം നേടി. കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനി കെ.എസ്. ശ്രീലക്ഷ്മി രണ്ടാം സ്ഥാനവും . കുന്നംകുളം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പി.എസ് മുഹമ്മദ് നബീല്‍ . മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രസ് ക്ലബ് ട്രഷറര്‍ പി.എസ്. ടോണി ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് ജിജോ തരകന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ട് സി.എഫ്. ബെന്നി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി അജ്മല്‍ ചമ്മന്നൂര്‍, നിര്‍വാഹക സമിതി അംഗം സുധീഷ് മേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ജയപ്രകാശ് ഇലവന്ത്ര, നിര്‍വാഹക സമിതി അംഗം ജോസ് മാളിയേക്കല്‍, മുകേഷ് കൊങ്ങണൂര്‍, മഹേഷ് തിരുത്തിക്കാട്, സി. സജിത്, ടി. ആര്.ലൈജേഷ്, ജോജി വര്‍ഗീസ്, സുമേഷ് പി.വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 10.30ന് കുന്നംകുളം പ്രസ് ക്ലബ്ബില്‍ കേരളത്തിന്റെ 70 വര്‍ഷങ്ങള്‍ എന്ന പേരില്‍ സെമിനാര്‍ നടക്കും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും അധ്യാപകനുമായ ഡോ. വി.സി. ബിനോജ് വിഷയാവതരണം നടത്തും. സെമിനാറിന് ശേഷം ക്വിസ് മത്സര വിജയികള്‍ക്ക് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളി സമ്മാനദാനം നിര്‍വഹിക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും.



