കുന്നംകുളം താലൂക്കില്‍ റവന്യൂ റിക്കവറി ബാങ്ക് മേള സംഘടിപ്പിച്ചു. താലൂക്ക് പരിധിയിലെ റവന്യൂ ബാങ്ക് റിക്കവറി കൂടിശ്ശികള് തീര്‍പ്പാക്കാനും കുടിശ്ശികപ്പിരിവ് ഊര്ജിതമാക്കാനുമായാണ് ബാങ്ക് വായ്പ റിക്കവറി മേള സംഘടിപ്പിച്ചത്. നഗരസഭ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ബാങ്ക് മേളയില്‍ ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി ലഭ്യമാകുന്ന ഇളവുകള്‍ പ്രയോജനപ്പെടുത്തി കുടിശ്ശിക തീര്‍പ്പാക്കുന്നതിനും, ജപ്തി നടപടികളില്‍ നിന്നും ഒഴിവാകുന്നതിനുമുളള അവസരം ലഭ്യമാക്കി. കുന്നംകുളം താലൂക്ക് തഹസില്‍ദാര്‍ ടി.കെ. ഷാജി, റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു നെല്‍സണ്‍, കുന്നംകുളം താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍,ബാങ്ക് പ്രതിനിധികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ റവന്യൂ റിക്കവറി മേളയില്‍ സംബന്ധിച്ചു.



