29.7 C
Kunnamkulam
Thursday, October 29, 2026
Home Bureaus Guruvayur ഗുരുവായൂര്‍-കുന്നംകുളം,തൃശ്ശൂര്‍ രാത്രി ബസ് സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു

ഗുരുവായൂര്‍-കുന്നംകുളം,തൃശ്ശൂര്‍ രാത്രി ബസ് സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു

30

ഗുരുവായൂരില്‍ നിന്ന് കുന്നംകുളത്തേക്കും തൃശ്ശൂരിലേക്കും രാത്രി ബസ് സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കും ക്ഷേത്രനഗരിയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും രാത്രിയാത്ര വലിയ ദുരിതമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളായി കുന്നംകുളത്തേക്ക് രാത്രി എട്ടുമണിക്ക് ശേഷവും തൃശൂരിലേക്ക് 9 മണിക്ക് ശേഷവും ഗുരുവായൂരില്‍ നിന്ന് ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ല. ഇത് മൂലം രാത്രി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കും ജോലി കഴിഞ്ഞ് വീടുകളിലേക്ക് പോകുന്ന ജീവനക്കാര്‍ക്കും സമയബന്ധിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാത്ത സാഹചര്യമാണ്. സ്വകാര്യ വാഹനങ്ങളെയോ മറ്റ് യാത്രാമാര്‍ഗങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നത് അധിക ചെലവിന് കാരണമാകുന്നു. അതേസമയം, രാത്രി തൃശ്ശൂരില്‍ നിന്ന് കുന്നംകുളത്തേക്ക് ബസ് സര്‍വീസുകളുണ്ട്. ഈ സര്‍വീസുകളില്‍ ഏതെങ്കിലും ഗുരുവായൂര്‍ വഴി കുന്നംകുളത്തേക്ക് തിരിച്ചു വിട്ടാല്‍ വലിയ ആശ്വാസമാകുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു തൃശ്ശൂരിലേക്ക് ബസ് സര്‍വീസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ആയിട്ടില്ല. കോവിഡിന് ശേഷം ഗുരുവായൂരില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറച്ചത് യാത്രാക്ലേശം വര്‍ധിപ്പിച്ചിട്ടുണ്ട്. ഭക്തരുടെയും ജീവനക്കാരുടെയും യാത്രാസൗകര്യം ഉറപ്പാക്കാന്‍ രാത്രിയിലെഗതാഗത സംവിധാനം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

 

ADVERTISEMENT
error: Content is protected !!