26.2 C
Kunnamkulam
Monday, October 26, 2026
Home Bureaus Guruvayur കോട്ടപ്പടി ഇടവക ദിനത്തിന്റെ ലോഗോ പ്രകാശനം നടന്നു

കോട്ടപ്പടി ഇടവക ദിനത്തിന്റെ ലോഗോ പ്രകാശനം നടന്നു

12

എസ്.എല്‍. മീഡിയ ഒരുക്കിയ കോട്ടപ്പടി ഇടവക ദിനത്തിന്റെ ലോഗോ പ്രകാശനം നടന്നു. കോട്ടപ്പടി പള്ളിയുടെ ഇടവക ദിനത്തിന്റെ ലോഗോ എസ്. എല്‍ മീഡിയ സെക്രട്ടറി എല്‍ജോ ചാര്‍ളി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആല്‍വിന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. വികാരി ഫാ.ഷാജി കൊച്ചുപുരക്കല്‍ പ്രകാശനം നിര്‍വഹിച്ചു. ഇടവക ദിനം കണ്‍വീനര്‍ ജിജോ ജോര്‍ജ് ഏറ്റുവാങ്ങി. അസിസ്റ്റന്റ് വികാരി ഫാ.വിബി പുറത്തുകാരന്‍, കൈകാരന്മാരായ മനീഷ് സുരേഷ്, സോണി പനക്കല്‍, ജോസി ചുങ്കത്ത്, അലക്‌സ് ചീരന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!