26.2 C
Kunnamkulam
Monday, October 26, 2026
Home Bureaus Perumpilavu ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം; വോളിബോള്‍ മത്സരത്തില്‍ ജി.സി.സി. ചാലിശ്ശേരി ജേതാക്കള്‍

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം; വോളിബോള്‍ മത്സരത്തില്‍ ജി.സി.സി. ചാലിശ്ശേരി ജേതാക്കള്‍

19

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരളോത്സവത്തിന് തുടക്കമായി. കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വോളിബോള്‍ മത്സരത്തില്‍ ജി.സി.സി. ചാലിശ്ശേരി ജേതാക്കളായി. ടൗണ്‍ ടീം കരിമ്പയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വോളിബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈന്‍ പുളിയഞ്ഞാലില്‍, പഞ്ചായത്ത് അംഗങ്ങളായ കാസിം, സജീഷ് കളത്തില്‍, മോനു, പ്രകാശ് വി.ആര്‍., സുലൈഖ സുലൈമാന്‍, സിജി സാബു, ആനി വിനു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം കാസിം സ്വാഗതവും സജീഷ് കളത്തില്‍ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളുടെയും ടീമുകളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു.

 

 

ADVERTISEMENT
error: Content is protected !!