26.2 C
Kunnamkulam
Monday, October 26, 2026
Home Bureaus Perumpilavu എട്ട് വര്‍ഷം പൂര്‍ത്തിയാക്കി കുറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി

എട്ട് വര്‍ഷം പൂര്‍ത്തിയാക്കി കുറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി

27

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന കുറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി തൃത്താല വിദ്യാഭ്യാസ ഉപജില്ലയിലെ സംസാര പരിമിതിയുള്ള കുട്ടികള്‍ക്ക് സൗജന്യ സ്പീച്ച് തെറാപ്പി നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നു.ഏകദേശം 120 കുട്ടികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 29ന് രാവിലെ 10ന് സിനിമാതാരം ഹരിശ്രീ അശോകന്‍ നിര്‍വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി, തൃത്താല എ.ഇ.ഒ. കെ. പ്രസാദ് എന്നിവര്‍ പങ്കെടുക്കും.ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് സഹയാത്രയിലെ ഭിന്നശേഷിക്കാര്‍ പരിശീലനം നേടിയ ചെണ്ടമേളത്തിന്റെ അരങ്ങേറ്റവും നടക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാം മുഖ്യാതിഥിയാകും.

 

ADVERTISEMENT
error: Content is protected !!