29.3 C
Kunnamkulam
Wednesday, October 21, 2026
Home Bureaus Guruvayur കോതചിറ ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്ര ഗോപുരം നാടിന് സമര്‍പ്പിച്ചു

കോതചിറ ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്ര ഗോപുരം നാടിന് സമര്‍പ്പിച്ചു

68

കോതചിറ ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്ര ഗോപുരം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി ഗോപിനാഥ് നാടിന് സമര്‍പ്പിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍ തന്റെ ഒന്‍പതാം വയസ്സില്‍ ഓട്ടന്‍തുള്ളല്‍ അരങ്ങേറ്റം നടത്തിയ വേദി കൂടിയാണ് ക്ഷേത്ര ഗോപുരം. പത്മശ്രീ കലാമണ്ഡലം ഗോപി, താംബൂല രത്നം പി.പി.പി നമ്പൂതിരി, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര ഗോപുര നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരെ ചടങ്ങില്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. ക്ഷേത്രം ഊരാളന്‍ വി.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹന്‍ദാസ്, എം. രാമസുന്ദരം, കലാമണ്ഡലം കുട്ടി നാരായണന്‍, സി എം വേണുഗോപാലന്‍, ഇ വി മോഹനന്‍, വി സന്തോഷ്, ഒ.വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. തുടന്ന് ആതിര വേണുഗോപാലിന്റെ സോപാന സംഗീതവും, കക്കാട് രാജപ്പന്‍മാരാരും സംഘവും അവതരിപ്പിച്ച തായംമ്പകയും അരങ്ങേറി.

ADVERTISEMENT
error: Content is protected !!