കുന്നംകുളം ആനായ്ക്കല്‍ സെന്ററില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന യുവാവ് സമീപത്തെ കാനയിലേക്ക് തെറിച്ചുവീണു.തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ യുവാവിനെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



