മാന്ദമംഗലം,പുത്തൂര്‍, മരോട്ടിച്ചാല്‍ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ തൃശ്ശൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി.ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 6 ലിറ്റര്‍ വിദേശമദ്യവുമായി മാന്ദമംഗലം സ്വദേശി കണിപ്പറമ്പില്‍ പത്മനാഭനെയാണ് അറസ്റ്റ് ചെയ്തത്.എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം മദ്യം എത്തിച്ചു കൊടുത്തുകൊണ്ട് മദ്യവില്പ്ന നടത്തിവരുന്നതിനിടെയാണ്പത്മാനഭനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പന്ത്രണ്ട് കുപ്പി അര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയ്സന് ജോസ് പ്രിവന്റീവ് ഓഫീസര്‍ ടി ജെ രഞ്ജിത്ത്, കെ.ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍ ജെറിന് എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു



