31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Kechery ഡല്‍ഹി സമരങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്

ഡല്‍ഹി സമരങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്

10

ഡല്‍ഹിയില്‍ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടക്കുന്ന സമരങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ക്രൂരമായ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ സംഗമം കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സംഗീത മനോജ് അധ്യക്ഷത വഹിച്ച സമരത്തില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പി ശിവപ്രിയ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡണ്ട് ബിനോയ് ഷബീര്‍,എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജിത ഗിരീഷ്, രമ്യ ശ്രീജേഷ്, ഗില്‍ഡ പ്രേമന്‍ പട്ടത്ത് എന്നിവര്‍ സംസാരിച്ചു.പ്രതിഷേധ സമരത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്തു. രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ ജനാധിപത്യപരമായ രീതിയില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ സമീപനമാണ് അധികാരികളുടെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെയും സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ വനിതകള്‍ക്ക് നേരെ സ്ത്രീകളാണെന്ന യാതൊരു പരിഗണനയും നല്‍കാന്‍ പോലീസ് തയ്യാറാകുന്നില്ല. പ്രക്ഷോഭത്തില്‍ പങ്കാളികളാകുന്ന സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് നിലവില്‍ പുറത്തുവരുന്നത്. ജനാധിപത്യപരമായ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി.

 

ADVERTISEMENT
error: Content is protected !!