30.9 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Guruvayur ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി.ഇ.എ (സി ഐ ടി യു) ധര്‍ണ്ണ നടത്തി

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി.ഇ.എ (സി ഐ ടി യു) ധര്‍ണ്ണ നടത്തി

9

കെ.എസ്.ആര്‍.ടി.സി.ഇ.എ (സി ഐ ടി യു) ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ കെ. എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ ധര്‍ണ്ണ നടത്തി.ഡി എ കുടിശിഖ അനുവദിക്കുക, പ്രിയദര്‍ശിനി ബസിലെ ജീവനക്കാരുടെ ഇന്‍സെന്റീവ് ബാറ്റ വര്‍ദ്ധിപ്പിക്കുക. എന്‍ പി എസ് , എന്‍ ഡി ആര്‍ കുടിശിഖ അടച്ചുതീര്‍ക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങളും ശിക്ഷണ നടപടികളും അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച് ഒറ്റത്തവണയായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ധര്‍ണ്ണ സംസ്ഥാന എക്‌സി. അംഗം സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ ഷിജു അദ്ധ്യക്ഷനായി.

 

ADVERTISEMENT
error: Content is protected !!