32.3 C
Kunnamkulam
Sunday, November 1, 2026
Home Bureaus Kechery ബസ്റ്റ് ഡെലിഗേറ്റ് പുരസ്‌ക്കാരം നേടി പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗായത്രി

ബസ്റ്റ് ഡെലിഗേറ്റ് പുരസ്‌ക്കാരം നേടി പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗായത്രി

8

തൃശ്ശൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍, തൃശ്ശൂരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച, ടി.ഐ.എസ്.ടി.എം.യു.എന്‍ – യു.എന്‍.ഒ.ഡി.സി. കമ്മറ്റിയിലേക്ക്, യു.എസ്.എ.യെ പ്രതിനിധീകരിച്ച് ബസ്റ്റ് ഡെലിഗേറ്റായി അരിയന്നൂര്‍ ഹരിനന്ദനത്തില്‍ ഹരീഷ് – പ്രീതി ദമ്പതികളുടെ മകള്‍ ഗായത്രി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂര്‍ പോട്ടോര്‍ കുലപതി മുന്‍ഷി ഭവന്‍സ്’ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഗായത്രി. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ എ സി പ്രീതി ഗായത്രിയ്ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. പ്രൊഫസര്‍ പി നാരായണമേനോന്റെ പേരക്കുട്ടിയാണ് ഗായത്രി.

ADVERTISEMENT
error: Content is protected !!