31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പബ്ലിക് ഹിയറിങ്ങ് നടന്നു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പബ്ലിക് ഹിയറിങ്ങ് നടന്നു

12

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2026-2027 സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഘട്ട സോഷ്യല്‍ ഓഡിറ്റിങ്ങിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ്ങ് നടന്നു.മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പബ്ലിക് ഹിയറിങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എം പി. സജീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി കെ സുധീപ അധ്യക്ഷയായി.വികസനകാര്യ സ്ഥിരം സമിതി ചെയ്ര്‍ പേഴ്‌സണ്‍ വി.കെ ദാസന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി വി തിലകന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്തംഗങ്ങളായ ജോണ്‍ കാക്കശ്ശേരി, സുനിത ഉണ്ണിമോന്‍, പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ഓഡിറ്റിങ്ങില്‍ പഞ്ചായത്ത് ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ഉഷ പ്രഭുകുമാര്‍ അധ്യക്ഷയായി. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ കെ എം അഞ്ജലി സോഷ്യല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് അവതരണം നടത്തി.ജില്ലാ ഓംബുഡ്‌സ്മാന്‍ കെ ജി തിലകന്‍ തൊഴിലുറപ്പ് പദ്ധതിയുടെ സുതാര്യതയെക്കുറിച്ച് വിശദീകരിക്കുകയും തൊഴിലാളികളുടെ പരാതികള്‍ ആരായുകയും ചെയ്തു. ആശ വര്‍ക്കര്‍ രമ ബാബു സ്വതന്ത്ര നിരീക്ഷകയായി.റിപ്പോര്‍ട്ടിന്‍ മേല്‍ ചര്‍ച്ചയ്ക്ക് ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ പി വി ഷില്‍ജി മറുപടി നല്‍കി. ജനപ്രതിനിധികള്‍, ഉദ്ദ്യോഗസ്ഥര്‍,തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എഞ്ചിനീയര്‍ വി.വി. രേഷ്മ,ഓവര്‍സീയര്‍ വി എ. അരുണ്‍,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സുഷ രാജീവ്, ജിനി, ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരായ അഫ്‌നാസ് ,ജ്യോതി സുചിത്ര വിവിധ വാര്‍ഡുകളില്‍ നിന്നായി തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍, വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍,എന്നിവരും സോഷ്യല്‍ ഓഡിറ്റിങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!