31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Kechery ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി എക്‌സലന്‍സ് അവാര്‍ഡ് ജോണ്‍സണ്‍ പനക്കലിന് സമ്മാനിക്കും

ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി എക്‌സലന്‍സ് അവാര്‍ഡ് ജോണ്‍സണ്‍ പനക്കലിന് സമ്മാനിക്കും

14

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹ സേവനം നടത്തുന്നവരെ ആദരിക്കുന്നതിനായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ഷം തോറും നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് ഈ വര്‍ഷം ജോണ്‍സണ്‍ പനക്കലിനു സമ്മാനിക്കും. ട്രോപ്പിക്കല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ ആഗോള പ്രസിഡണ്ടും പ്രശസ്ത ശിശുരോഗ വിദഗ്ധനുമായിരുന്ന ഡോ: ജേക്കബ് റോയിയുടെ സ്മരണയ്ക്കായാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി കുന്നംകുളം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് കിടപ്പുരോഗികള്‍ക്ക് ഉച്ച കഞ്ഞി വിതരണം നടത്തുന്ന വ്യക്തിയാണ് ജോണ്‍സണ്‍ പനക്കല്‍. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ മാസത്തില്‍ കുന്നംകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്നു ഭാരവാഹികളായ ലെബീബ് ഹസ്സന്‍, ഷെമീര്‍ ഇഞ്ചിക്കാലയില്‍, സക്കറിയ ചീരന്‍, ജിനാഷ് തെക്കേകര, സി.കെ അപ്പുമോന്‍, ഇ.എം.കെ ജിഷാര്‍, കെ.വി സാംസണ്‍, പേള്‍ജു ബേബി ചുങ്കത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!