32.3 C
Kunnamkulam
Saturday, October 31, 2026
Home Bureaus Kechery രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പോരാടിയ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എന്‍.സി.സി കേഡറ്റുകള്‍

രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പോരാടിയ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എന്‍.സി.സി കേഡറ്റുകള്‍

7

രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ പരിശ്രമിച്ച ധീരരായ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍.സി.സി കേഡറ്റുകള്‍. 24 കേരള ബറ്റാലിയന്റെ കീഴിലുള്ള മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി. കേഡറ്റുകളാണ് ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ ഏകതാ പ്രതിജ്ഞ ചൊല്ലിയത്. തുടര്‍ന്ന നടന്ന സെമിനാര്‍
24 കേരളബറ്റാലിയന്‍ അസോസിയേറ്റ്ഡ് ഓഫീസര്‍ മേജര്‍ പി.ജെ.സ്‌റ്റൈജു ഉദ്ഘാടനം ചെയ്തു. സൈനികരായ ഹവില്‍ദാര്‍ തഷി ഗ്ലൈസന്‍,സി.എച്ച്.എം.-ടി.ആര്‍.രജീഷ് എന്നിവര്‍ സംസാരിച്ചു. സിനിയര്‍ കേഡറ്റുകളായ സി.ജി ലക്ഷ്മി, കെ.ആര്‍ കാര്‍ത്തിക്, റോസ്നാ എന്നിവര്‍ ഏകതാദിന സന്ദേശം നല്കി. ഇന്‍ഡ്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് രാഷ്ടിയ ഏകതാ ദിവസ് എന്ന പേരില്‍ ആചരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 47-ാം രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായി കേഡറ്റുകള്‍ ഒരു നിമിഷം മൗന പ്രാര്‍ത്ഥന നടത്തി. രാജ്യത്തിന്റെ അഖണ്ഡത വിളിച്ചോതുന്ന ദേശീയ ഗാനാലാപനത്തോടെ സെമിനാര്‍ സമാപിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്‍മ്പിലുള്ള ഗാന്ധിപ്രതിമയുടെ സമീപത്തായി സംഘടിപ്പിച്ച ചടങ്ങിന് സീനിയര്‍ കേഡറ്റുകളായ ശ്രീനന്ദന്‍ , അര്‍ജ്ജുന്‍ കെ.ആര്‍, അജ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!