പെങ്ങാമുക്ക് ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ മാനവകേരളം ഒരുമയുടെ ഭൂപടം എന്ന പേരില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് സന്ധ്യ സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ തമ്പി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര് ഷനോജ് സംസാരിച്ചു. യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് തീര്‍ത്ത കേരള ഭൂപട മാതൃക കാഴ്ച്ചക്കാരില്‍ വിസ്മയം സൃഷ്ടിച്ചു. ജാതിമതഭേദമന്യേ കേരളീയരായ നാം ഏവരും ഒന്നാണ് എന്ന ഒരുമയുടെ വലിയ സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ പകര്ന്നുനല്കിയത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയും, യു.പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ‘കേരളമങ്ക’ വേഷവിധാനങ്ങളും ദിനാഘോഷത്തിന് മാറ്റേകി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപകര്‍, എം.പി.ടി.എ.അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



