30.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം നടത്തി

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം നടത്തി

19

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം പഴഞ്ഞി ഉല്ലാസ് അംഗനവാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ പഠനയാത്രയ്ക്ക് സ്‌നേഹവും സന്തോഷവും പകര്‍ന്നുനല്‍കി നടന്ന പ്രവേശനോത്സവ ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം. റസാഖ് അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയഗോപി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മോനിഷ രജീഷ്, അംഗനവാടി അധ്യാപിക എം. എം. മെഴ്‌സി , ഐ.സി.ഡി.എസ് ഓഫീസര്‍ ശോഭ എന്നിവര്‍ സംസാരിച്ചു. പുതുതായി അംഗനവാടിയില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കറിന്റെ വകയായി സ്‌നേഹസമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രവേശനോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!