28.4 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Perumpilavu കേരള പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ തല കേരള പിറവി വാരാഘോഷത്തിന്റെ ഉദ്ഘാടനം നടന്നു

കേരള പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ തല കേരള പിറവി വാരാഘോഷത്തിന്റെ ഉദ്ഘാടനം നടന്നു

28

കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പഴഞ്ഞി മാര്‍ ബസേലിയോസ് എല്‍ പി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച കേരള പിറവി വാരാഘോഷം 2026ന്റെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം യുവകവിയും,ഭാരതപുഴ സംരക്ഷണ സമിതി കണ്‍വീനറുമായ ശിവദാസ് ഷൊര്‍ണ്ണൂര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് സോണി സക്കറിയ അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്‍ , കേരള പിറവി പ്രതിജ്ഞ ചൊല്ലി ബ്രോഷര്‍ കൈമാറ്റം നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജീബ്ലസ് ജോര്‍ജ്ജ് , എം.പി.ടി.എ. പ്രസിഡണ്ട് അഞ്ജു സുധീഷ് , അധ്യാപകരായ ഫെമി വര്‍ഗ്ഗീസ്, ലിനറ്റ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്ക് മെഡലും വൃക്ഷ തൈകളും സമ്മാനമായി നല്‍കി.

ADVERTISEMENT
error: Content is protected !!