സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയോട് അനുബന്ധിച്ച് എളവള്ളി ഗ്രാമപഞ്ചായത്തും എക്സൈസ് ചാവക്കാട് റേഞ്ച് ഓഫീസും വിമുക്തി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ജീവിതമാണ് ലഹരി റിലാക്സ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. യുവ തലമുറയെ കളിയിടങ്ങളില്‍ സജീവമാക്കുക എന്ന ഉദ്ദേശത്തോടുകൂടി എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ചു നല്കിയഷട്ടില് കോര്ട്ടിന്റെഉദ്ഘാടനം പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന് മുക്കോല, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി എന്‍ ലെനിന്,ആഷിക്ക് വലിയകത്ത് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സനല്‍ കുന്നത്തുള്ളി പഞ്ചായത്തംഗം സതി അനില്‍കുമാര്‍ എക്സൈസ് ഓഫിസര്‍മാരായ കെ ബി സുനില്‍,പി കെ സുധീരന്, ടി വി അനീഷ്കുമാര്‍,സി കെ ബാഷ്പജ്ഞന് എന്നിവര്‍ സംസാരിച്ചു. എളവള്ളി ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ ലഹരിമുക്ത പ്രതിജ്ഞയും എടുത്തു.



