കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച മൂക്കുതല പി. ചിത്രന് നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി തുഷാര ടി.വിയെയും കായികാധ്യാപകനും പരിശീലകനുമായ കുമാരന് മാസ്റ്ററെയും ടീം വടക്കുമുറിയുടെ നേതൃത്വത്തില്‍ ആദരിച്ചു.മലപ്പുറം റവന്യൂ ജില്ലാ കായികമേളയില്‍ ഡിസ്കസ് ത്രോയില്‍ ഒന്നാം സ്ഥാനവും കേരള സ്റ്റേറ്റ് അത്ലറ്റിക് മീറ്റില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വെള്ളിമെഡലും തുഷാര നേടിയിട്ടുണ്ട്. വെയ്റ്റ് ലിഫ്റ്റിങ്ങിലും നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. തുഷാരയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അപ്പാട്ടുവളപ്പില് പ്രദീപ് അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം കോമളം, രഞ്ജിത്ത് കെ., അനില്‍ വാഴുള്ളി, ശ്രീധരന്, ബിന്ദു ജനാര്ദ്ദനന്, സിജിന അജീഷ് എന്നിവര്‍ സംസാരിച്ചു.



