30.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Perumpilavu എളവള്ളി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തുടക്കം

എളവള്ളി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തുടക്കം

4

കേരളത്തെ സബൂര്‍ണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യ പരിപാലനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിചിട്ടുളള നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് എളവള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പുവ്വത്തൂരില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു.സരിത ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല അദ്ധ്യക്ഷനായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.ജി സുബി ദാസ് , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. ജി.ഷീബ, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട് മോനിഷ സത്യന്‍, സെക്രട്ടറി രാധിക എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും നിര്‍മ്മലം ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!