പോര്‍ച്ചുഗീസ് ജെഴ്സിയില്‍ ഇനി ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ കളിയഴകുണ്ടാകില്ല.
23 വര്‍ഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ക്ലബ്ബ് ഫുട്ബോളില്‍ തുടരും.പോര്‍ച്ചുഗീസ് പരിശീലകന് ജോര്‍ജ് ജീസസുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ക്രിസ്റ്റിയാനോ ടീം ക്യാമ്പ് വിട്ടിരുന്നു.ഇതിന് പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ പോര്‍ച്ചുഗലുമായി എന്നെന്നേക്കുമായി വിട പറയുകയാണെന്ന് താരം അറിയിച്ചിരിക്കുകയാണ്.



