31 C
Kunnamkulam
Thursday, November 5, 2026
Home Bureaus Erumapetty ലഹരിക്കെതിരെ നിര്‍മ്മിച്ച ‘ചിതല്‍’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ലഹരിക്കെതിരെ നിര്‍മ്മിച്ച ‘ചിതല്‍’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

8

ലഹരിക്കെതിരെ നിര്‍മ്മിച്ച ചിതല്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാല പ്രവര്‍ത്തകരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. വാരി ക്രിയേഷന്റെ ബാനറില്‍ വിഷ്ണു കിടങ്ങൂരാണ് രചനയും സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. മരത്തംകോട് പള്ളിപ്പെരുന്നാളില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തി. യുവതലമുറ അറിയാന്‍ ചിതല്‍ എന്ന മനുഷ്യേതര കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് അവതരണം. ലഹരിയുമായി ബന്ധപ്പെട്ട ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സമകാലിക വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.ക്യാമറ സാജന്‍ ആന്റണിയും ശ്രീനു പെരുമ്പിലാവ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷിനോ, അരുണ്‍ കൊട്ടാരപ്പാട്ട്,രമേശ് കേച്ചേരി എന്നിവരാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചത്. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആയിരങ്ങള്‍ കണ്ടുകഴിഞ്ഞു.

 

ADVERTISEMENT
error: Content is protected !!