കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയന്‍. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയാ സമ്മേളനം നടന്നു

 

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയന്‍. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയാ സമ്മേളനം മങ്ങാട് വോള്‍ഗ മണ്ഡപത്തില്‍ നടന്നു. യൂണിയന്‍ ജില്ലാ സെക്രട്ടറി സി.ഡി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.സിദ്ധന്‍ അധ്യക്ഷനായി.എസ്.ബസന്ത് ലാല്‍,കെ.ബി.പ്രദീപ്കുമാര്‍, റീന കരുണ്‍ ,എന്‍.കെ പ്രമോദ് കുമാര്‍, ടി.കെ.ശിവന്‍, യു.എസ്.കൃഷ്ണന്‍കുട്ടി, പി.എ.ഉണ്ണികൃഷ്ണന്‍, സി.എല്‍.തോമസ് എന്നിവര്‍ സംസാരിച്ചു. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു പോകുന്ന അജിത്ത് കുമാര്‍, ടി.ആര്‍.രാജന്‍, പി.എ.ഉണ്ണികൃഷ്ണന്‍ കെ.വിനോദിനി കെ.പി മദനന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. പൊതുയോഗം ഡോ.കെ. ഡി. ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍.സുരേന്ദ്രന്‍, പി.എസ്.പ്രസാദ്‌കെ.എം.അഷറഫ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി എം.എസ് സിദ്ധന്‍. പ്രസിഡന്റ് .സി.എല്‍.തോമസ്, ട്രഷറര്‍ കെ.ജ്യോതി എന്നിവരെ തെരഞ്ഞെടുത്തു.ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ADVERTISEMENT