കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം 9ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും കുടുംബ സംഗമവും നടന്നു. യോഗത്തിന് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് കെ ജെ ജോണിന്റെ അധ്യക്ഷതയില്‍ പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി ജെ സ്റ്റാന്‍ലി അവാര്‍ഡ് ദാനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജു തരകന്‍, വാര്‍ഡ് മെമ്പര്‍ സെബിന റിറ്റോ, ബൂത്ത് പ്രസിഡന്റ് എം കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.