ചൂണ്ടലില്‍ എക്‌സൈസിന്റെ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ ചൂണ്ടല്‍ സെന്ററില്‍ നിന്നും 1.2 കിലോ കഞ്ചാവുമായി രണ്ടു പേരെ കുന്നംകുളം എക്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടി. കാണിയാമ്പാല്‍ സ്വദേശി പുളിയമ്പറംമ്പില്‍ വീട്ടില്‍ മജോ (32), ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി ചാലക്കല്‍ വീട്ടില്‍ നിജില്‍ (23) എന്നിവരെയാണ് വാഹന പരിശോധനക്കിടെ കഞ്ചാവുമായി പിടിയിലായത്.ബൈക്കില്‍ വന്നിരുന്ന ഇരുവരെയും സംശയം തോന്നി തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.