വായന പക്ഷാചരണ സമാപനം സംഘടിപ്പിച്ചു

ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായന പക്ഷാചരണത്തിന്റെ സമാപനം സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവര്‍ത്തകനായിരുന്ന ഐ.വി. ദാസിന്റെ ഓര്‍മ്മ ദിനത്തില്‍മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വായന പക്ഷാചരണ സമാപനം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.വി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ചാവക്കാട് താലൂക്ക് പ്രസിഡണ്ട് കെ.പി. വിനോദ് അധ്യക്ഷനായി. കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂര്‍ ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം നടത്തി
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി ആലി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി കെ.എ. വിശ്വംഭരന്‍, പി.ജി. സുബിദാസ്, ടി.എന്‍. ലെനിന്‍, വി.വി. ചിദംബരന്‍, പി.വി. ദിലീപ് കുമാര്‍, സി.എ. ബാബു, അനിത, ടി.എ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT