ഗുരുവായൂരില്‍ ദേശീയ പണിമുടക്ക് ദിവസം തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്ക് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. രാവിലെ 11:30 യോടെ ആയിരുന്നു സംഭവം. പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന സൗപര്‍ണിക ഹോട്ടലിലെ മുന്‍വശത്തെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു രണ്ടു കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ശബരി സ്റ്റോഴ്‌സ്, ശാസ്ഥ എന്നി കടകളിലെ സാധനങ്ങള്‍ സമരാനുകൂലികള്‍ വാരിവലിച്ചിടാന്‍ ശ്രമിച്ചതയും കടയുടമകള്‍ പറഞ്ഞു. ഗുരുവായൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.