കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ പൊതുജനാരോഗ്യ പരിശോധന നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പൊതുജനാരോഗ്യ പരിശോധന നടത്തി. പഞ്ചായത്തിലെ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ ,മറ്റ് ഭക്ഷണ നിര്‍മ്മാണ സ്ഥലങ്ങള്‍ ,കച്ചവട സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. ഹെല്‍ത്ത് കാര്‍ഡ്, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിര്‍ദേശം നല്‍കി. വിദ്യാലയങ്ങളില്‍ നിലവിലുള്ള ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാന്‍ നിര്‍ദ്ദേശിച്ചു .പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, വി.എല്‍.ബിജു, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സുമാരായ കെ.വി.വിനീത, ജെസ്ന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT