റോഡിന്റെ ശോചനീയാവസ്ഥ ; കൂറ്റനാട് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

 

കൂറ്റനാട് – ചാലിശ്ശേരി പിഡബ്ല്യുഡി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂറ്റനാട് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു. ചാലിശ്ശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. കൂറ്റനാട് ന്യൂബസാറില്‍ നടന്ന റോഡ് ഉപരോധം കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി വി ഉമ്മര്‍ മൗലവി അധ്യക്ഷനായി. കെ ബാബു നാസര്‍, ടി കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT