കൂറ്റനാട് സെന്ററിനെ ഭീതിയിലാഴ്ത്തി തെരുവ് നായയുടെ ആക്രമണം. പ്രദേശവാസികളും വഴിയാത്രക്കാരുമുള്‍പ്പടെ അഞ്ച് പേര്‍ക്ക് നായയുടെ കടിയേറ്റു. ആകമിച്ച തെരുവ് നായയെ കണ്ടെത്താന്‍ തിരച്ചിലിനിറങ്ങി നാട്ടുകാര്‍. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തെരുവ് നായ ആക്രമണം നടത്തിയത്. കൂറ്റനാട് സ്വദേശികളായ നാല്‍പ്പത് വയസുള്ള ഷജീറ, അരവിന്ദ്
(23), സ്വാമിനാഥന്‍ (60) എന്നിവര്‍ക്ക് പുറമെ ടൗണിലെത്തിയ മറ്റ് രണ്ട് വഴിയാത്രകാര്‍ക്കും കടിയേറ്റിട്ടുണ്ട്.
ആക്രമണം നടത്തിയ നായ മറ്റൊരു തെരുവ്‌നായക്കുഞ്ഞിനെ കടിച്ച് കൊല്ലുകയും ടൗണില്‍ മറ്റ് തെരുവ് നായകളെ മാരകമായി കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ സംഘടിച്ചെത്തി കൂറ്റനാട് സെന്ററിലും തൃത്താല റോഡിലുമെല്ലാം വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താനായിട്ടില്ല. കടിയേറ്റ അഞ്ച് പേരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.