ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേനയും; ട്രക്കിന്റെ സ്ഥാനം കണ്ടെത്താൻ ഐബോഡ് പരിശോധന

മണ്ണിടിച്ചിലിൽ ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുടെ ദൌത്യം നിർണായക ഘട്ടത്തിൽ. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.
ഐബോഡ് സംവിധാനത്തിന്റെ ബാറ്ററികള്‍ ദില്ലിയില്‍ നിന്നും രാജധാനി എക്‌സ്പ്രസില്‍ എത്തിച്ചു. 9:40 ന് ട്രെയിന്‍ കാര്‍വാര്‍ സ്റ്റേഷനിലെത്തി. കാര്‍വാര്‍ സ്റ്റേഷനില്‍ നിന്ന് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഏതാണ്ട് ഒരു മണിക്കൂര്‍ ദൂരമുണ്ട്. ഒന്നര മണിക്കൂറിനുള്ളില്‍ ബാറ്ററി എത്തിച്ച ശേഷം അരമണിക്കൂറിനകം ഐബോഡ് ഡ്രോണ്‍ നിരീക്ഷണ സംവിധാനം അസംബിള്‍ ചെയ്ത് പതിനൊന്നേമുക്കാലോടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരം.