26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery ചിറനെല്ലൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു

ചിറനെല്ലൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു

283

ചൂണ്ടല്‍ പഞ്ചായത്തിലെ ചിറനെല്ലൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. കര്‍ഷകനായ പി.കെ പരീദിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചത്. കപ്പത്തോട്ടത്തിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ചെടികളുടെ കടഭാഗം കുത്തി ഇളക്കി കപ്പ തിന്ന് സ്ഥലം വിടുകയാണ് ചെയ്യുന്നത്. കാട്ടുപന്നികളുടെ ശല്യം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തുടര്‍ക്കഥയാകുകയാണ്.

ADVERTISEMENT
error: Content is protected !!