എളവള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മക്കളോടൊപ്പം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു പ്രിന്‍സിപ്പല്‍ സി എവിജി അധ്യക്ഷയായി. മേജര്‍ പി ജെ സ്‌റ്റൈജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തെ കുറിച്ച് പി.ജെ സ്‌റ്റൈജു ക്ലാസ് നയിച്ചു. സൗഹൃദ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ കെ. സിന്ധു കുട്ടികളുടെ പഠനകാര്യത്തില്‍ മാതാപിതാക്കളെ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. സെമിനാറിന്റെ ഭാഗമായി എളവള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രക്ഷിതാക്കളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ കര്‍മ്മ സേന രൂപീകരിച്ചു.ലഹരിവിരുദ്ധ പ്രതിജ്ഞയോടെ സെമിനാര്‍ സമാപിച്ചു.



