നമ്പഴിക്കാട് നാടക പാട്ടറ ആര്‍ട്സ് അക്കാദമിയില്‍ നാടക പരിശീലന ക്യാമ്പ് തുടങ്ങി.വിവിധ സബ്ജില്ലാ കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന 30 കുട്ടികള്‍ക്കാണ് ഈ വര്‍ഷം പരിശീലനം നല്‍കുന്നത്.കഴിഞ്ഞ വര്‍ഷത്തെ കുന്നംകുളം സബ്ജില്ലാ കലോത്സവത്തില്‍ യുപി , ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നാടക പാട്ടറയില്‍ നിന്നു പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചത് നാടക പാട്ടറയിലെ കലാകാരന്മാരായിരുന്നു. ജില്ലയിലെ യുപി ,ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ മികച്ച നടന്മാരായി കഴിഞ്ഞവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട പാലുവായി സെന്റ് ആന്റണീസ് സ്കൂളിലെ നന്ദഗോപാല്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അജോയ്,മിഥുന് എന്ന വിദ്യാര്‍ത്ഥികളും നാടക പാട്ടറയുടെ സംഭാവനയായിരുന്നുസംവിധായകരായ അനീഷ് ആളൂരും ചലച്ചിത്രനടനും നാടക സംവിധായകനുമായ നവീന്‍ പയന്‍, ഉണ്ണി മാള, കൃഷ്ണന് മാസ്റ്റര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.ബാബു വൈലത്തൂരാണ് നാടക രചന നിര്‍വഹിക്കുന്നത്.നാടകങ്ങളിലേക്ക് നാടും പുതിയ തലമുറയും ചേര്‍ന്നുനില്‍ക്കുന്ന പരിശീലന രാവുകള്‍ക്കാണ് തുടക്കമായിട്ടുള്ളത്.



