31.8 C
Kunnamkulam
Tuesday, October 27, 2026
Home Bureaus Erumapetty മാധ്യമരംഗത്തെ മികവാര്‍ന്ന സേവനത്തിന് പോള്‍സണ്‍ വാഴപ്പിള്ളിക്ക് പുരസ്‌കാരം

മാധ്യമരംഗത്തെ മികവാര്‍ന്ന സേവനത്തിന് പോള്‍സണ്‍ വാഴപ്പിള്ളിക്ക് പുരസ്‌കാരം

6

മാധ്യമരംഗത്തെ മികവാര്‍ന്ന സേവനത്തിന് മാധ്യമപ്രവര്‍ത്തകന്‍ പോള്‍സണ്‍ വാഴപ്പിള്ളി പുരസ്‌കാരം ഏറ്റുവാങ്ങി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വടക്കാഞ്ചേരി നിയോജകമണ്ഡലം കണ്‍വെന്‍ഷനിലാണ് ദീപിക പ്രാദേശിക ലേഖകനും നാട്ടുവാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ് സ്ഥാപകനുമായ പോള്‍സണ്‍ വാഴപ്പിള്ളിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്.
വടക്കാഞ്ചേരി നിയോജകമണ്ഡലം യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ പ്രസിഡണ്ടും, സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി. അബ്ദുള്‍ ഹമീദ് പോള്‍സണ്‍ വാഴപ്പിള്ളിയെ ആദരിച്ചു. ചടങ്ങില്‍ സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളും യൂത്ത് വിംഗ് നേതാക്കളും പങ്കെടുത്തു. പോള്‍സണ്‍ വാഴപ്പിള്ളി നന്ദി രേഖപ്പെടുത്തി.

 

ADVERTISEMENT
error: Content is protected !!