വോട്ട് ചോരിക്കെതിരേയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. നെല്ലുവായി സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ വി.കെ.രഘുസ്വാമി പി.എസ്.സുനീഷ്,ബിജോയ് ബാബു, യു.ഡി എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ.ജോസ്,മണ്ഡലം പ്രസിഡന്റ്മാരായ ഷറഫു പന്നിത്തടം, ഫ്രെഡി ജോണ്‍,ദേവദാസ്, നേതാക്കളായ സത്താര്‍ ആദൂര്‍,മഹേഷ് തിപ്പലശ്ശേരി,സഫീന അസീസ്, പി.കെ.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.



