26 C
Kunnamkulam
Thursday, October 22, 2026
Home Bureaus Erumapetty എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

23

കനത്ത മഴയിലും കാറ്റിലും എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലുവായ്- പട്ടാമ്പി റോഡിലേക്കാണ് തെങ്ങ് കടപുഴകി വീണത്. തുടര്‍ന്ന് വാഹനഗതാഗതം ഏറെ നേരം തടസ്സപെട്ടു. മുരിങ്ങത്തേരി ചിങ്ങപുരത്ത് വീട്ടില്‍ തുളസി ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നിരുന്ന തെങ്ങാണ് റോഡിലേക്ക് വീണത്. മുന്‍ പഞ്ചായത്ത് മെമ്പര്‍. എന്‍.പി.അജയന്‍, ഓമനകുട്ടന്‍, പി.എസ്.ജിതിന്‍, കെ.എ.പ്രദീപ്, കെ.വി.വിന്‍സന്‍ എന്നിവരും. കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് തെങ്ങ് മുറിച്ചുമാറ്റി വാഹനഗതാഗതം പുന:സ്ഥാപിച്ചു.

 

ADVERTISEMENT
error: Content is protected !!