വേലൂരിനെ കുറുമാലുമായി ബന്ധിപ്പിക്കുന്ന ബോധി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി 10ാം വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി യദു കൃഷ്ണന് ഉദ്ഘാടനം ചെയ്തു.കാലങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്ന് ബി.ജെ.പി ആരോപിച്ചു. നിലവിലെ പഞ്ചായത്ത് ഭരണസമിതിയും വാര്‍ഡ് മെമ്പറും അധികാരത്തിലെത്തി പത്ത് മാസം പിന്നിട്ടിട്ടും റോഡിന്റെ കാര്യത്തില്‍ ഫലപ്രദമായ നടപടികളുണ്ടായിട്ടില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.റോഡ് നവീകരണത്തിനായി പത്ത് ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്ന പ്രചാരണം മാത്രമാണ് നാട്ടുകാര്‍ക്കിടയില്‍ നടക്കുന്നതെന്നും ടാറിന്റെ വില വര്‍ധിച്ചതിനാലാണ് പണി നടത്താന്‍ കഴിയാത്തതെന്ന് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും യദു കൃഷ്ണന് പറഞ്ഞു. റോഡ് പണി വൈകുന്നതിന് പിന്നില്‍ സി.പി.എംകോണ്‍ഗ്രസ് കൂട്ടുകെട്ടും കരാറുകാരനില്‍ നിന്നും കമ്മീഷന് കിട്ടുന്നതുമായി ബന്ധപ്പെട്ട ആരോപണവും അദ്ദേഹം ഉന്നയിച്ചു.റോഡിന്റെ ഇരുവശങ്ങളിലും പുല്ലും കാടും വളര്‍ന്നതോടെ പാമ്പുശല്യം വര്‍ധിക്കുന്നതായും തെരുവുനായ്ക്കളുടെ ശല്യം കാരണം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ഡിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയും വാര്‍ഡ് മെമ്പറും പരാജയപ്പെട്ടുവെന്നും റോഡ് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാത്തപക്ഷം കൂടുതല്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനീഷ് മമ്പറമ്പില്‍ പറഞ്ഞു. സി .പി ഗിരീഷ് അധ്യക്ഷനായി. സുരേഷ് തിരുത്തിയില്‍, വി.പി ഷാജി, വിബിന് മുരളി,നിഖില്‍, ഉണ്ണികൃഷ്ണന്, സാബു, നമേഷ് എന്നിവര്‍ നേതൃത്വം നല്കി.



