ചൊവ്വന്നൂര്‍ സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ 124ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി കൊടിയേറ്റം നടത്തി. നവംബര്‍ 1, 2 തീയതികളിലാണ് പെരുന്നാളാഘോഷം.



