കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി നിയോജകമണ്ഡലം ലീഡേഴ്സ് മീറ്റ് 2026 സംഘടിപ്പിച്ചു.തൃശ്ശൂര്‍ ജില്ലാ വ്യാപാരി ഭവനില്‍ വെച്ച് നടന്ന ലീഡേഴ്സ് മീറ്റും,വ്യാപാരികളുടെ വിവിധ വിഷയങ്ങളും സംഘടനാപരമായ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഉന്നതതല കണ്വെന്ഷന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ചെയര്മാന് പി.പി. ജോണി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ജോയ് മൂത്തേടന്,ടി. നാരായണന് കുട്ടി,ലൂക്കോസ് തലക്കോട്ടുര്‍, വി.ടി. ജോര്‍ജ്ജ്,ടി.എസ്. വെങ്കിട്ടരാമന്, ആലീസ് അബ്രഹാം, എം .എച്ച്. സതീശന്, പി പി ജോസ്, കെ. എ. സുബ്രഹ്മണ്യന്, ബിന്ദു വര്‍ഗീസ്, ടി.ഡി. വിന്‍സെന്റ്, കൂടാതെ വനിതാ വിംഗ്, യൂത്ത് വിംഗ്, ജില്ലാ ഭാരവാഹികളും സംസാരിച്ചു.വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന് കീഴിലുള്ള മുഴുവന്‍ യൂണിറ്റുകളിലെയും വ്യാപാരി വ്യവസായി പ്രതിനിധികളും നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.



