26.8 C
Kunnamkulam
Friday, October 23, 2026
Home Bureaus Kunnamkulam കുന്നംകുളം ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അര്‍ദ്ധവാര്‍ഷിക സമ്മേളനം നടന്നു

കുന്നംകുളം ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അര്‍ദ്ധവാര്‍ഷിക സമ്മേളനം നടന്നു

25

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം മേഖല അര്‍ദ്ധവാര്‍ഷിക സമ്മേളനം കുന്നംകുളം ഒനീറോ ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറി ഷാജി ലെന്‍സ്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇബ്രാഹിം പഴവൂര്‍ അധ്യക്ഷത വഹിച്ചു. മേഖല പി.ആര്‍.ഒ. ജെറിന്‍ ആല്‍ബര്‍ട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ സ്വാശ്രയ സംഘം കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് മേഘ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചു.മേഖലയിലെ അംഗങ്ങളുടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച മക്കള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി. 70 വയസ്സ് പൂര്‍ത്തിയായ സീനിയര്‍ അംഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ ‘കൈനീട്ടം’ പദ്ധതിയുടെ തുകയും കൈമാറി.ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തിലെ വിജയി പ്രവീണ്‍ എം.ബിക്ക് ട്രോഫിയും ജെയ്‌സിയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജംഷീദ് കൈമാറി. മേഖല ഫോട്ടോ ക്ലബ്ബിന്റെ സെപ്റ്റംബര്‍ മാസത്തെ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിയെയും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.മേഖല സെക്രട്ടറി നൗഷാദ് എന്‍.എം. അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോജിന്‍രാജ് അര്‍ദ്ധവാര്‍ഷിക കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനില്‍ വൈലത്തൂര്‍, സലിം കല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേഖല വൈസ് പ്രസിഡന്റ് മിന്‍ഹാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോമോന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!