കുന്നംകുളം നഗരസഭ കേരളോത്സവം നവംബര്‍ 5 മുതല്‍ ആരംഭിക്കും. കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം നഗരസഭ മിനി ഹാളില്‍ ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ സൗമ്യഅനിലന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കേരളോത്സവ മത്സരങ്ങള്‍ നവംബര്‍ 5 മുതല്‍ ആരംഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 30ന് വൈകീട്ട് 4 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സംഘാടകസമിതി ചെയര്‍പേഴ്‌സണായി നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലനെയും കണ്‍വീനറായി നഗരസഭ സെക്രട്ടറി കെ.കെ. മനോജിനെയും തിരഞ്ഞെടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, സ്ഥിരം സമിതിയധ്യക്ഷരായ പുഷ്പ ജോണ്‍ , മിനി മോന്‍സി , മിഷ സെബാസ്റ്റ്യന്‍ , ടി. സോമശേഖരന്‍ , ആര്‍ഷ ജിജു എന്നിവരെ വൈസ് ചെയര്‍മാന്മാരായും തിരഞ്ഞെടുത്തു. യോഗത്തില്‍ കക്ഷി നേതാക്കളായ ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേന്‍, സി.സി.എം ഇന്‍-ചാര്‍ജ് സുനില്‍, വിവിധ കൗണ്‍സിലര്‍മാര്‍, വിവിധ ക്ലബ് ഭാരവാഹികള്‍, കായിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Kunnamkulam കുന്നംകുളം നഗരസഭ കേരളോത്സവം നവംബര്‍ 5 മുതല്‍; സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു



