സ്‌കൂട്ടറില്‍ നിന്ന് പുറത്തിറങ്ങിയ പാമ്പ് ഓട്ടോറിക്ഷയില്‍ കയറി ‘ രക്ഷപ്പെട്ടു ‘

കുന്നംകുളം നഗരത്തില്‍ സ്‌കൂട്ടറില്‍ പാമ്പിനെക്കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍. സ്‌കൂട്ടറില്‍ നിന്ന് പുറത്തിറങ്ങിയ പാമ്പ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. കുന്നംകുളം – വടക്കാഞ്ചേരി റോട്ടില്‍ അപ്പോളോ സ്റ്റുഡിയോയ്ക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വളയംകുളം സ്വദേശി ജാസിമിന്റെ സ്‌കൂട്ടറിലാണ് പാമ്പിനെ കണ്ടത്. മറ്റൊരു സ്‌കൂട്ടറില്‍ നിന്നാണ് ഈ സ്‌കൂട്ടറിലേക്ക് പാമ്പ് കയറിയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുകണ്ട നാട്ടുകാര്‍ സ്‌കൂട്ടര്‍ പരിശോധിച്ചു. ഇതിനിടയില്‍ പുറത്തിറങ്ങിയ പാമ്പ് തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോറിക്ഷയ്ക്ക് അടിയില്‍ കയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓട്ടോ ഡ്രൈവര്‍ ഓട്ടോറിക്ഷ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ചേര ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടത്.

ADVERTISEMENT